ഗവർണ്ണർ രാജി വയ്ക്കണമെന്ന നിലപാടിലുറച്ച് ശോഭ സുരേന്ദ്രന്‍

286

തിരുവനന്തപുരം: ഗവർണ്ണർ രാജി വയ്ക്കണമെന്ന നിലപാടിലുറച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പറഞ്ഞ വാക്കുകളിൽ നിന്ന് പിറകോട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരെയുള്ള ബിജെപി നേതാക്കളുടെ പ്രസ്‍താവനയെ മുതിര്‍ന്ന ബിജെപി നേതാവും എം എല്‍ എയുമായ ഒ രാജഗോപാല്‍ നിയമസഭയില്‍ തള്ളിപ്പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ശോഭാ സുരേന്ദ്രന്‍റെ പ്രതികരണം. ഒ.രാജഗോപാലിന്‍റേത് സ്വതന്ത്ര നിലപാടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പ്രസ്താവന യുവാക്കളുടെ വികാര പ്രകടനമായി കണ്ടാൽ മതിയെന്നാണ് രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ രൂക്ഷപ്രതികരണങ്ങളുമായി ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നതിനു പിന്നാലെയായിരുന്നു രാജഗോപാലിന്‍റെ പ്രതികരണം.

NO COMMENTS

LEAVE A REPLY