പാലക്കാട്: പാർട്ടി പ്രശ്നങ്ങളിൽ പരസ്യമായ വിഴുപ്പലക്കലിനില്ലയെന്നും തനിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും ബിജെപി നേതൃത്വത്തിനെതിരേ പരസ്യ വിമർശനവുമായി ശോഭ സുരേന്ദ്രൻ രംഗത്ത്.
ദേശീയ തലത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ തന്റെ അനുവാദം ചോദിക്കാതെയാണ് സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതെന്നും പാർട്ടി പുനസംഘടനയിൽ അതൃപ്തിയുണ്ടെന്നും ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചുവെന്നും ശോഭ വ്യക്തമാക്കി.
കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദിവിയിൽ എത്തിച്ച പുനസംഘടനയ്ക്ക് ശേഷം ശോഭ രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്നത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരേ ശോഭ രംഗത്തെത്തിയത്.