തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ കൈപ്പറ്റുന്ന ഗുണ ഭോക്താക്കൾ നവംബർ 30ന് മുമ്പ് മസ്റ്ററിംഗ് നടത്തണമെന്ന് ധനകാര്യവകുപ്പ് അറിയിച്ചു. ഇതിനായി ബയോമെട്രിക് മസ്റ്ററിംഗിനുള്ള സംവി ധാനങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മസ്റ്റർ ചെയ്തവർക്ക് മാത്രമേ അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുകയുള്ളൂ.
കിടപ്പുരോഗികളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്രം പ്രതിനിധികൾ ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ വീട്ടിൽ വന്ന് ചെയ്യും. അങ്ങനെയുള്ളവരുടെ വിവരങ്ങൾ കുടുംബാംഗങ്ങൾ നവംബർ 29നകം ബന്ധപ്പെട്ട പ്രാദേശിക സർക്കാർ സെക്രട്ടറിയെ അറിയിക്കണം. ഇങ്ങനെ ലഭിക്കുന്ന ലിസ്റ്റ് സെക്രട്ടറി അവരുടെ അതിർത്തിയിലുള്ള ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തെ നവംബർ 30 ന് അറിയിക്കണം. ഇതിലേക്ക് തയാറാക്കിയിട്ടുള്ള jeevanrekha.kerala.gov.in എന്ന സൈറ്റ് മുഖേന മാത്രമേ മസ്റ്ററിംഗ് നടത്താവൂ.
മസ്റ്റർ ചെയ്ത ഗുണഭോക്താക്കൾ അക്ഷയകേന്ദ്രത്തിൽ നിന്ന് രസീത് കൈപ്പറ്റണം. മസ്്റ്റർ ചെയ്യാൻ അക്ഷയകേന്ദ്രത്തിൽ ഫീസ് അടയ്ക്കേണ്ടതില്ല.