സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ: മസ്റ്ററിംഗിന് ലോക്ഡൗണിനു ശേഷം ഒരാഴ്ച സമയം നൽകും

82

ബയോമെട്രിക് മസ്റ്ററിംഗ് നടത്താത്ത സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡു പെൻഷൻ ഗുണഭോക്താക്കൾക്ക് ലോക്ഡൗണിനു ശേഷം ഒരാഴ്ച കൂടി സമയം അനുവദിക്കും. ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തിട്ടില്ലാത്ത, പെൻഷൻ അർഹതയുളള ഗുണഭോക്താക്കൾക്കാണ് അവസരം ലഭിക്കുക.

മസ്റ്ററിംഗിനായി ഇനിയും സമയം അനുവദിയ്ക്കില്ലാത്തതിനാൽ അർഹരായ ഗുണഭോക്താക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. മസ്റ്ററിംഗ് തീയതി സംബന്ധിച്ച വിവരം പത്രമാധ്യമങ്ങൾ മുഖേന പിന്നീട് അറിയിക്കുമെന്നും ധനകാര്യ അഡീ: ചീഫ് സെക്രട്ടറി അറിയിച്ചു.

NO COMMENTS