കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷി ക്കാം. സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മെയ് 6ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്ക വിധം സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002.
സോഷ്യൽ വർക്കറുടെ (ഫുൾ ടൈം റസിഡന്റ്) ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജി യിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസ വേതനം 16,000 രൂപ.
ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്): 6 ഒഴിവ് (തൃശ്ശൂർ മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം). എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 22,500 രൂപ.
സൈക്കോളജിസ്റ്റിന്റെ (ഫുൾ ടൈം റസിഡന്റ്) ഒരു ഒഴിവാണുള്ളത്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസ വേതനം 20.000 രൂപ.മാനേജർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രതിമാസ വേതനം 15,000 രൂപ.
നാല് തസ്തികകളിലേക്കും അപേക്ഷിക്കാൻ 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയുള്ളവർക്ക് മുൻഗണയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, www.keralasamakhya.org.