ന്യൂഡല്‍ഹി: രാജ്യന്തരബ്രാന്‍ഡുകളായ പല സോഫ്റ്റ് ഡ്രിങ്ക്സിലും മാരകമായ വിഷാംശങ്ങള്‍ ഉണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ പഠനം. ലെഡ്ഡ്, ക്രോമിയം, കാഡ്മിയം തുടങ്ങി അഞ്ച് വിഷവസ്തുക്കള്‍ ഉണ്ടെന്നാണ് പഠനം പറയുന്നത്. പഠനത്തിനായി തിരഞ്ഞെടുത്ത പെപ്സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്പ്രൈറ്റ്, സെവന്‍ അപ്പ് എന്നി സോഫ്റ്റ് ഡ്രിങ്കുകളില്‍ വിഷവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്നു പഠനം പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം ഡ്രഗ്സ് ടെക്കനിക്കല്‍ അഡൈ്വഴ്സറി ബോര്‍ഡാണു പഠനം നടത്തിയത്.പെപ്സിക്കോയാണ് മൗണ്ടയ്ന്‍ ഡ്യൂ, സെവന്‍ അപ്പ് എന്നി സോഫ്റ്റ ഡ്രിങ്കുകളുടെ നിര്‍മ്മാതാക്കള്‍. കൊക്കകോളയാണു സ്പ്രൈറ്റ് നിര്‍മ്മിക്കുന്നത്.
അന്തരീക്ഷ ഊഷ്മാവ് കൂടും തോറും ബോട്ടിലില്‍ നിന്നു പാനിയത്തില്‍ കലരുന്ന വിഷവസ്തുക്കളുടെ അളവ് കൂടുന്നതായി പഠനം കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരി- മാര്‍ച്ചിലാണു പഠനം നടന്നതെന്നു ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പഠനറിപ്പോര്‍ട്ട് കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് ഡിടിഎബി ആരോഗ്യ സേവന ഡയറക്ടര്‍ ജനറലിനു സമര്‍പ്പിച്ചു എന്നാണു റിപ്പോര്‍ട്ടുകള്‍.
പഠനറിപ്പോര്‍ട്ട് ലഭിക്കാതെയും അതിന്‍റെ മെത്തഡോളജി കാണാതെയും പ്രതികരിക്കാന്‍ കഴിയില്ല എന്നു പെപ്സിക്കോ ഇന്ത്യന്‍ വക്താവ് പറഞ്ഞു. ഭഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണു പെപ്സിക്കോ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാറ്. അനുവദനീയമായ അളവിലുള്ള ലോഹപദാര്‍ത്ഥങ്ങള്‍ മാത്രമേ പാനിയത്തില്‍ ഉണ്ടാകു എന്നും കന്പനി വ്യക്തമാക്കി. പഠനത്തോടു കൊക്കകോളയും പെറ്റ് കണ്ടെയ്നര്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷനും പ്രതികരിച്ചില്ല.
ആരോഗ്യത്തിനു ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ആദ്യ പത്ത് രാസവസ്തുക്കളിലാണു ലെഡ്ഡും കാഡ്മിയവും ലോകാരോഗ്യസംഘടന ഉള്‍പ്പെടുത്തിരിക്കുന്നത്. ലെഡിന്‍റെ അംശം ശരീരത്തില്‍ അതികമായി ചെന്നാല്‍ മസ്തിഷ്ക്കത്തിന്‍റെയും നാഡിവ്യവസ്തയുടെയും പ്രവര്‍ത്തനത്തെ തകിടം മറിക്കും. കൂടാതെ മസ്തിഷ്കാഘാതത്തിനും അപസ്മാരത്തിനും അതിലൂടെ മരണത്തിനും സാധ്യതയുണ്ടെന്നു ലോകാരോഗ്യസംഘടന പറയുന്നു.
കാഡ്മിയം വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. 2015 ഏപ്രിലിലാണു പെറ്റ് ബോട്ടിലുകളില്‍ നിന്നു വിഷവസ്തുക്കള്‍ പാനിയത്തില്‍ കലരുന്നുണ്ടോ എന്നതു സംബന്ധിച്ച് പഠനം നടത്താനുള്ള നിര്‍ദേശം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈജീന്‍ ആന്‍റ് പബ്ലിക്ക് ഹെല്‍ത്തിനു ലഭിക്കുന്നത്.