മുംബൈ: ഇന്ത്യയെ ഏറെ ഇളക്കി മറിച്ച സൊഹ്റാബ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസിലെ നിര്‍ണായക വിധി ഇന്ന് . സൊഹ്‌റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി, കൂട്ടാളി തുള്‍സിറാം പ്രജാപതി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക സി.ബി.ഐ കോടതി വെള്ളിയാഴ്ച വിധി പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ അഞ്ചിനാണ് വിചാരണ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.ജെ. ശര്‍മ മാറ്റിയത്.
സൊഹ്‌റാബുദ്ദീനെയും പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലിലും കൗസര്‍ബിയെ പീഡനശേഷം കൊലപ്പെടുത്തിയെന്നുമാണ് കേസ്. കൗസര്‍ബിയുടെ മൃതദേഹം കത്തിച്ച് തെളിവു നശിപ്പിച്ചു.വ്യവസായികളെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന രാഷ്ട്രീയ, പൊലീസ്, അധോലോക റാക്കറ്റിന്റെ ഭാഗമായിരുന്നു സൊഹ്‌റാബുദ്ദീനും പ്രജാപതിയുമെന്നാണ് സി.ബി.ഐ കണ്ടെത്തല്‍.