ദുരന്തവേദനയിൽ സാന്ത്വനമേകാം ; എൻഎസ്എസും എൻസിസിയും കർമ്മരംഗത്ത് ; മന്ത്രി ഡോ. ആർ ബിന്ദു

9

വയനാട്ടിലെ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആദരാഞ്ജലി അർപ്പിച്ചു. ദുരന്തത്തിന്റെ വേദനയിൽ നിന്ന് വിടുതി നേടാനുള്ള പ്രവർത്തനങ്ങളിൽ കേരളമാകെ ജാഗ്രതയോടെ നിൽക്കണമെന്ന് മന്ത്രി പറഞ്ഞു.

കേരളം നേരിടുന്ന മഴക്കെടുതിയുടെ അത്യസാധാരണമായ ദുരന്തമുഖത്ത് സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കു നിറവേറ്റാൻ സംസ്ഥാനത്തെ എൻഎസ്എസ്-എൻസിസി അംഗങ്ങൾ എല്ലാ ജില്ലകളിലും സജ്ജരായി ഇറങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് വരാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ സ്‌നേഹവും കരുതലും നൽകുന്നതിനോടൊപ്പം ഇനിയും ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കേണ്ട സമയത്തിലൂടെയാണ് വയനാട് ഇപ്പോൾ കടന്നുപോകുന്നത്. ദുരന്തസ്ഥലത്തേക്കുള്ള അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നതുൾപ്പെടെയുള്ള ഔദ്യോഗിക സംവിധാന ങ്ങളുടെ നിർദേശങ്ങൾ ഉത്തരവാദിത്തത്തോടെ എല്ലാവരും അനുസരിക്കണം.

ശക്തമായ മഴ വരുംദിവസങ്ങളിലും പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തം പ്രദേശങ്ങളിലും അപകടസാധ്യത മുൻകൂട്ടിക്കണ്ട് പരസ്പരം ബന്ധ പ്പെട്ടു നിൽക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

NO COMMENTS

LEAVE A REPLY