തിരുവനന്തപുരം: വ്യവസായിയായ ടി.സി.മാത്യുവിന് സോളാര്‍ പാനലുകളുടെയും, കാറ്റാടി യന്ത്രങ്ങളുടെ വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് 1.5 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി. വിധി ഈ മാസം 13ന് പറയും. ബിജു രാധാകൃഷ്ണന്,സരിതാ നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് ടി.കെ.സുരേഷാണ് കേസ് പരിഗണിക്കുന്നത്.
2013ലാണ് കേസിന് ആസ്പദമായ സംഭവം. വര്‍ഷം തോറും ഏഴ് ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും മുടക്കുന്ന പണത്തിന് ഇരട്ടി വരുമാനം ലഭിക്കുമെന്നും തമിഴ്നാട് പ്രദേശത്ത് നിലവില്‍ ധാരാളം കാറ്റാടി യന്ത്രങ്ങള്‍ ഉണ്ടെന്നും സരിത പറഞ്ഞു വിശ്വസിപ്പിച്ചാണ് പരാതിക്കാരന്റെ കൈയില്‍ നിന്നും പണം തട്ടിയെടുത്തത്. ഇതിനു മുഴുവന്‍ ചരട് വലി നടത്തിയത് ബിജു രാധാകൃഷ്ണനായിരുന്നെന്നും ടി.സി.മാത്യുവിന്റെ അഭിഭാഷക കെ.കുസുമം കോടതിയില്‍ വധിച്ചു.
എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നത് ടീം സോളാര്‍ എനര്‍ജി സൊല്യൂഷന്‍സ് കമ്ബനിയും ലിവ ബില്‍ഡേഴ്സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് എന്ന കമ്ബനിയുമായിട്ടാണ്. ഇത് ഒരു സിവില്‍ കേസിന്റെ നടപടിയില്‍ വരുന്ന കേസ് മാത്രമാണെന്നും സരിതയ്ക്ക് ഒരു രാഷ്ട്രീയ ബന്ധവും ഇല്ലെന്നും സരിത.എസ്.നായരുടെ അഭിഭാഷകന് മറുപടി നല്കി.2017 മേയ് രണ്ടിനാണ് കേസിലെ കുറ്റപത്രം വായിക്കുന്നത്. തുടര്‍ന്ന് സാക്ഷി വിസ്താരം ആരംഭിച്ചു.