സോളാര്‍ കേസില്‍ തുടരന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം

228

തിരുവനന്തപുരം : സോളാര്‍ കേസില്‍ തുടരന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം. ജസ്റ്റീസ് അന്വേഷണത്തിന് അനുകൂലമായ നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. അതേസമയം, സരിതയുടെ പരാതിയില്‍ കേസെടുക്കുന്നത് പ്രാഥമികാന്വേഷണത്തിനുശേഷം മതിയെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ അവതരിപ്പിക്കും. പ്രത്യേകസഭാ സമ്മേളനത്തിലാണ് റിപ്പോര്‍ട്ടും അതില്‍ സ്വീകരിച്ച നടപടികളും സര്‍ക്കാര്‍ സഭയില്‍ സമര്‍പ്പിക്കുക.

NO COMMENTS