തിരുവനന്തപുരം: സോളാര്‍ കേസില്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയെ കാണാന്‍ ജസ്റ്റിസ് ശിവരാജന്‍ അനുമതി തേടിയിട്ടുണ്ട്. ആറ് മാസത്തേക്ക് നിയമിച്ച കമ്മീഷന്‍ മൂന്നര വര്‍ഷത്തെ അന്വേഷണത്തിന് ഒടുവിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പല കാരണങ്ങളാല്‍ കമ്മീഷന് സമയം നീട്ടി നല്‍കുകയായിരുന്നു. 2013 ഓഗസ്റ്റ് 16ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സ്പെതംബര്‍ രണ്ടിന് ചേര്‍ന്ന യോഗം അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉള്‍പ്പെടുത്തി. ഒക്ടോബര്‍ 23നാണ് വിരമിച്ച ജഡ്ജി ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മീഷണനായി നിയമിച്ചത്. 2014 മാര്‍ച്ച് മൂന്നിന് കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങി.