കൊച്ചി: സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചേക്കും. പിണറായി വിജയനെ കാണാന്‍ ജസ്റ്റിസ് ശിവരാജന്‍ സമയം ചോദിച്ചിട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കും. രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സോളര്‍ കേസില്‍ കമ്മിഷന്‍ അന്വേഷണം തുടങ്ങിയിട്ടു നാലു വര്‍ഷമാകുന്നു. സംഭവത്തില്‍ സംസ്ഥാന ഖജനാവിനു നഷ്ടം സംഭവിച്ചിട്ടില്ലെന്നു കണ്ടെത്തിയതായാണ് സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.