ബംഗളൂരു സോളര്‍ തട്ടിപ്പു കേസില്‍ ഉമ്മന്‍ചാണ്ടി കുറ്റവിമുക്തന്‍

280

ബംഗളൂരു : വ്യവസായി എംകെ കുരുവിള നല്‍കിയ സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോടതി കുറ്റവിമുക്തനാക്കി. ബംഗലൂരു അഡീഷനല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി. സാമ്ബത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഉമ്മന്‍ചാണ്ടിക്ക് പിഴ ശിക്ഷ വിധിച്ചതും റദ്ദാക്കി. അദ്ദേഹത്തിനെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ അഞ്ചാം പ്രതിയായ തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കിയത്. അതേസമയം കേസിലെ മറ്റ് പ്രതികളായ സ്കോസ കള്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ്, സ്കോസ എഡ്യൂക്കേഷണല്‍ കള്‍സള്‍ട്ടന്‍സ് മാനേജിംഗ് ഡയറക്ടര്‍ ബിനു നായര്‍, ഡയറക്ടര്‍മാരായ ആന്‍ഡ്രൂസ്, ദിലിജിത് എന്നിവര്‍ക്കെതിരെയുള്ള കേസ് തുടരും.

NO COMMENTS