കേരളത്തെ നാണം കെടുത്തുന്ന സോളാര്‍ കണ്ടെത്തലുകള്‍

353

തിരുവനന്തപുരം : കേരളത്തെ നാണം കെടുത്തുന്ന സോളാര്‍ കണ്ടെത്തലുകള്‍. ഉമ്മന്‍ചാണ്ടിയും പേഴ്സണല്‍ സ്റ്റാഫിലുള്ളവരും ഉപഭോക്താക്കളെ വഞ്ചിക്കാന്‍ സരിതയെ സഹായിച്ചെന്ന് കമ്മീഷന്‍ കണ്ടെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്രിമിനല്‍ നടപടികളില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചു. തിരുവഞ്ചൂരിനെതിരായ മറ്റു ആരോപണങ്ങള്‍ക്ക് തെളിവില്ല. ആര്യാടന്‍ മുഹമ്മദ് ടീം സോളാറിനെ പരമാവധി സഹായിച്ചു. തമ്ബാനൂര്‍ രവിയും ബെന്നി ബഹ്നാനും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ഫോണ്‍ രേഖകളില്‍ ആഴത്തിലുള്ള അന്വേഷണം ഉണ്ടായില്ല. കത്തില്‍ പേരുള്ളവര്‍ക്ക് സരിതയുമായും അഭിഭാഷകനുമായും ബന്ധമുണ്ട്. ഇത് ഫോണ്‍ രേഖകളില്‍ വ്യക്തമാണെന്നും ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെച്ച സോളാര്‍ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ :

1. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തുവെന്നും കമ്മീഷന്‍ കണ്ടെത്തി.

2. സോളാര്‍ കമ്ബനിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി പണം വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പണം കൈമാറിയത് ക്ലിഫ് ഫൗസില്‍ വച്ചാണ്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി.

3. ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്ബനിയെ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി
നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ.

4. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു.

5. സോളാര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗികാരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം നടക്കും. ഇക്കാര്യത്തില്‍
അഴിമതിനിരോധനനിയമം ബാധകമാകുമോ എന്നും അന്വേഷിക്കും

6. മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനും കമ്ബനിയെ സഹായിച്ചതില്‍ പങ്കെന്നും കമീഷന്‍ കണ്ടെത്തി. ആര്യാടന്‍ മുഹമ്മദും ലൈംഗികപീഡനം നടത്തി. ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

7. മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തു.

8. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നസറുള്ള വഴി 7 ലക്ഷം രൂപ എപി അനില്‍ കുമാര്‍ കൈപ്പറ്റി.

9. മുന്‍മന്ത്രി അടൂര്‍പ്രകാശും ലൈംഗികമായി പീഡിപ്പിച്ചു. ഹൈബി ഈടന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു.

10. ജോസ് കെ മാണി എം പി ദില്ലിയില്‍ വച്ച്‌ വദനസുരതം നടത്തി.

11. കെ.പത്മകുമാര്‍ കല്ലൂരിലെ ഫ്ളാറ്റില്‍ വച്ചാണ് പീഡിപ്പിച്ചത്. ടെലിഫോണ്‍ സെക്സ് നടത്തിയെന്നും
കണ്ടെത്തിയിട്ടുണ്ട്.

NO COMMENTS