തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് ഇറക്കിയത് അനുചിതമായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, വിചാരണയ്ക്കു മുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്തുമെന്നും കോടതി ആരാഞ്ഞു. വ്യക്തിയുടെ പ്രതിശ്ചായ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരായ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.