സോളാർ പീഡനക്കേസ് അന്വേഷിക്കണം ; പ്രതിപക്ഷ നേതാവ്

13

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സി.ബി.ഐ. റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രതി പക്ഷ നേതാവ് വി ഡി സതീശൻ , സി.ബി.ഐ റിപ്പോർട്ടിൽ ഒരു യു.ഡി.എഫ് നേതാവിനെക്കുറിച്ച് പോലും പരാമർശ മില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.നിലവിൽ പുറത്ത് വന്നിരിക്കുന്നത് സി.ബി.ഐയുടെ കണ്ടെത്തലാണ്. അതിൽ ഒരു ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇത് അന്വേഷിക്കേണ്ടത് സി.ബി.ഐ തന്നെയാണ്. ഈ റിപ്പോർട്ടിൽ അന്വേഷണം നടത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി

NO COMMENTS

LEAVE A REPLY