ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്‍റ് തമിഴ്നാട്ടിന്‍ ഇന്നലെ കമ്മിഷന്‍ ചെയ്തു. രാമനാഥപുരം ജില്ലയിലെ കമുദിയിലാണ് പ്ലാന്‍റ് സ്ഥിതിചെയ്യുന്നത്. 648 മെഗാവാട്ടാണ് പ്ലാന്‍റിന്‍റെ ശേഷി.
അദാനി ഗ്രൂപ്പ് നിര്‍മിച്ച പ്ലാന്‍റിന്‍റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി ജയലളിത നിര്‍വഹിച്ചു. 5,000 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്‍റിന്‍റെ നിര്‍മാണച്ചെലവ് 4,550 കോടി രൂപയാണ്. 25 ലക്ഷം സോളാര്‍ മോഡ്യൂളുകളും 576 ഇന്‍വര്‍ട്ടറുകളും 154 ട്രാന്‍സ്ഫോമേഴ്സും 6,000 കിലോ മീറ്റര്‍ നീളമുള്ള കേബിളും പ്ലാന്‍റില്‍ സജ്ജീകരിച്ചിട്ടുണ്ട്.