മില്‍മയുടെ പാല്‍ സംഭരണ പ്രശ്‌നത്തിന് പരിഹാരം

43

പാലക്കാട്: മില്‍മയുടെ പാല്‍ സംഭരണ പ്രശ്‌നത്തിന് പരിഹാരമാകുന്നു. അധിക പാല്‍ മില്‍മ പാല്‍പ്പൊടിയാക്കാന്‍ ആന്ധ്രയിലേക്ക് പാല്‍ അയച്ചു തുടങ്ങി. ആന്ധ്രയിലെ ചിറ്റൂര്‍ പാല്‍പൊടി ഫാക്ടറിയിലേക്കാണ് മലബാര്‍ മേഖലാ യൂണിയന്‍ ഇന്നലെ പാല്‍ അയക്കുന്നത്.

ലോക്ക് ഡൗണില്‍ പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും വില്പന കുറഞ്ഞതും പാല്‍ സംഭരണം കൂടിയതുമാണ് പ്രതിസന്ധിയിലാക്കിയത്. ചൊവ്വാഴ്ച മുതല്‍ ഉച്ചയ്ക്ക് ശേഷമുള്ള പാല്‍ സംഭരിക്കേണ്ടെന്ന് ക്ഷീരസംഘങ്ങള്‍ക്ക് മില്‍മ നിര്‍ദ്ദേശം നല്‍കിയിരുന്നു.

60,000 ലിറ്റര്‍ പാലാണ് ഇന്നലെമാത്രം കയറ്റിയയച്ചത്. ഇതോടെ സംഘങ്ങളിലൂടെ രണ്ട് ദിവസത്തിനകം ഉച്ചയ്ക്ക് ശേഷവും പാല്‍ എടുക്കാന്‍ കഴിയുമെന്ന് മില്‍മ അധികൃതര്‍ വ്യക്തമാക്കി.

NO COMMENTS