കാസറകോട്: ഭൗതികമായി പരിമിതപ്പെടുത്തിയ ലക്ഷ്യങ്ങളോടെ തുടര്‍ന്നു വന്നിരുന്ന വികസന വീക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമായി സാമൂഹിക-പരിസ്ഥിതിയെ കൂടി പരിഗണിക്കുന്ന സുസ്ഥിര നഗര വികസന പദ്ധതികളാണ് ആധുനിക കാലത്തിന്റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാവുകായെന്ന് കിഫ്ബി ചര്‍ച്ച അഭിപ്രായപ്പെട്ടു. കാസര്‍കോട് നുള്ളിപ്പാടിയില്‍ കിഫ്ബി പ്രദര്‍ശന-ബോധവല്‍ക്കരണ പരിപാടിയില്‍ സംഘടിപ്പിച്ച സാങ്കേതിക വിഷയങ്ങളിലെ ചര്‍ച്ചയിലാണ് കേവല നഗരവികസനത്തില്‍ നിന്നും സുസ്ഥിര നഗര വികസനത്തിലേക്ക് മാറേണ്ടതിന്റെ പ്രാധാന്യ ത്തെ കുറിച്ച് ചര്‍ച്ച നടത്തിയത്.
സസ്റ്റൈനബള്‍ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് മാനേജ്മെന്റ് എന്ന വിഷയത്തില്‍ കോഴിക്കോട് എന്‍ ഐ ടിയി ലെ ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിങ് വിഭാഗം മേധാവി ഡോ. പി പി അനില്‍കുമാര്‍ പ്രഭാഷണം നടത്തി. ലോകത്തെ അഞ്ച് ശതമാനം ജനങ്ങളും ജീവിക്കുന്നത് രണ്ട് ശതമാനം വരുന്ന ഭൂപ്രദേശത്താണ്. ഈ മേഖലയിലാണ് ലോകത്തെ 80 ശതമാനം സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടക്കുന്നത്. ജനസാന്ദ്രത കൂടിയ ഈ മേഖലകളിലെ വികസനത്തിന് കൃത്യ മായ ആസൂത്രണം ആവശ്യമാണ്.
നാളത്തെ തലമുറയെ കൂടി പരിഗണിക്കുന്ന തരത്തില്‍ സുസ്ഥിരവികസനമാണ് നടപ്പിലാക്കേണ്ടത്. ഇത് യാഥാര്‍ത്ഥ്യ മാക്കുന്നതിനാണ് കിഫ്ബിയിലൂടെ ധനസമാഹരണം നടത്തുന്നത്. ട്രാഫിക് സംവിധാനം, മാലിന്യസംസ്‌കരണം, തുറസായ സ്ഥലങ്ങളെ പ്രയോജനപ്പെടുത്തല്‍, പൈതൃക സമ്പത്തുകളുടെ സംരക്ഷണം, ദുരന്തനിവാരണം, നഗരങ്ങളുടെ ബ്രാന്‍ഡിങ്, വിനോദങ്ങളിലേര്‍പ്പെടാന്‍ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് വികസന പദ്ധതി രൂപീകരിക്കേ ണ്ടത്.
സൗന്ദര്യബോധം നിര്‍മാണ പ്രവര്‍ത്തനങ്ങളിലും യാഥാര്‍ത്ഥ്യമാക്കണം
നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാലങ്ങളായി തുടര്‍ന്നു വരുന്ന ശീലങ്ങള്‍ മാറ്റി വെച്ച് സൗന്ദര്യബോധത്തോടെ സമീപി ക്കാന്‍ നാം പഠിക്കേണ്ടതുണ്ട്. പാലങ്ങളും കെട്ടിടങ്ങളും ആസ്വാദനതലത്തില്‍ യാതൊരു സ്വാധീനവും ചെലുത്താതെ കേവല യാന്ത്രികതയിലൂന്നിയ നിര്‍മാണങ്ങളായി മാറുന്നു. ഇതില്‍ നിന്നും മാറി കലാപരമായ കൈയൊപ്പ് ചാര്‍ത്തി യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുന്‍ഗണന നല്‍കേണ്ടിയിരിക്കുന്നു. സൗന്ദര്യാത്മകമായി നിര്‍മിച്ച നിര്‍മാണ ങ്ങളാണ് കാലങ്ങളായി ലോക ശ്രദ്ധ നേടിവരുന്നതെന്ന് ഡോ. പി പി അനില്‍ കുമാര്‍ പറഞ്ഞു.
സാങ്കേതിക വിഷയ ചര്‍ച്ചയില്‍ യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം പ്രൊജക്ട് ഓഫീസര്‍ ഡോ. എം രമേശന്‍ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് ആന്റ് കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ എന്ന വിഷയവും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്റ് റിസേര്‍ച്ച് സെന്ററിലെ സയന്റിസ്റ്റ് എബിന്‍ സാം റോഡ് സേഫ്റ്റി ആന്റ് ക്രാഷ് പ്രോണ്‍ ലൊക്കേഷന്‍സ് എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. ഐഐഐസി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ബി സുനില്‍ കുമാര്‍ മോഡറേറ്ററായി.