സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ 26 ഏഷ്യന്‍ ബന്ദികളെ വിട്ടയച്ചു

209

ബീജിംഗ്: സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ അഞ്ചു വര്‍ഷമായി ബന്ദികളാക്കി വച്ചിരുന്ന 26 ഏഷ്യക്കാരെ വിട്ടയച്ചു. മോചിപ്പിക്കപ്പെട്ടവരില്‍ 10 പേര്‍ ചൈനീസ് പൗരന്മാരാണ്. യു.എന്‍ ഏജന്‍സികളുടെ സഹായത്തോടെ ഇവര്‍ കെനിയയിലേക്ക് മാറിയിട്ടുണ്ട്. ചൈനീസ് വിദേശകാര്യ മന്ത്രാലയം ആണ് ഇക്കാര്യം തിങ്കളാഴ്ച വ്യക്തമാക്കിയത്. 2012 മാര്‍ച്ചിലാണ് നഹാം 3 എന്ന മത്സ്യബന്ധന ബോട്ട് കടല്‍ക്കൊള്ളക്കര്‍ പിടിച്ചെറടുത്തത്. 29 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 10 ചൈനക്കാര്‍, രണ്ട് തായ്വാന്‍ പൗരന്മാര്‍. ഫിലീപ്പീന്‍സ്, ഇന്തോനീഷ്യ, വിയറ്റ്നാം, കംപോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ള 17 പേരുമാണ് ബന്ദികളാക്കപ്പെട്ടിരുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സെഷെല്ലിനു ത്തിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇന്നു പേര്‍ കൊള്ളക്കാരുടെ കസ്റ്റഡിയില്‍ മരണപ്പെടുകയായിരുന്നു.

NO COMMENTS

LEAVE A REPLY