സൊമാലിയയില്‍ 14 ഭീകരരെ സൈന്യം വധിച്ചു

182

മൊഗാദിഷു: സൊമാലിയയില്‍ 14 അല്‍ഷബാബ് ഭീകരരെ സൈന്യം വധിച്ചു.
സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ 17 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മൂന്ന് സൈനികരും കൊല്ലപ്പെട്ടെന്ന് അബ്ദോ അലി അറിയിച്ചു. ഗര്‍ബഹാരി നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഉണ്ടായിരുന്ന ഭീകരരെ പൂര്‍ണമായും തുരത്തിയെന്നും ഭീകരരെ അമര്‍ച്ച ചെയ്യുന്നതിനുള്ള നടപടികള്‍ തുടരുമെന്നും സൈനിക കമാന്‍ഡര്‍ വ്യക്തമാക്കി.

NO COMMENTS