മകൻ അമ്മയെ കുത്തിക്കൊന്നു.

49

കൊല്ലം ; കൊട്ടാരക്കര ചെങ്ങമ നാടിൽ മകൻ അമ്മയെ കുത്തി ക്കൊന്നു. പത്തനാപുരം തലവൂര്‍ സ്വദേശി മിനി (50) ആണ് മരിച്ചത്.

മെയ് മാസം മുതല്‍ മിനിമോള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമാ യതിനെത്തുടര്‍ന്ന് മകനെ മിനി വിളിച്ചു വരുത്തുക യായിരുന്നു. തുടര്‍ന്ന് മകൻ ബൈക്കില്‍ എത്തി അമ്മയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടു വരും വഴി യായിരുന്നു സംഭവം. ചെങ്ങമനാട് എത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തിയ ശേഷം അമ്മയെ കുത്തി കൊലപ്പെടുത്തുക യായിരുന്നു.

പത്ത് മിനിറ്റോളം ഇയാള്‍ പ്രദേശത്ത് ഭീകരാന്ത രീക്ഷം സൃഷ്ടിച്ച്‌ ശേഷം ലോറി യില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പിടികൂടി ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതി ജോമോനെ പോലീസ് കസ്റ്റഡി യില്‍ എടുത്തു. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY