ദില്ലി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ ഗംഗ രാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഉണ്ടായ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും , ബുധനാഴ്ച്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തേക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി സോണിയ ഗാന്ധിയെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. 2016ല്‍ വാരണാസിയില്‍ നടന്ന പ്രചരണ പരിപാടിക്കിടയിലും അസുഖം ബാധിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ നവംബറിലും കടുത്ത പനി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതിനാല്‍ ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ സോണിയാഗാന്ധി സജീവമായിരുന്നില്ല. മാര്‍ച്ചില്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുകയും ചെയ്തിരുന്നു.