ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി
കഴിഞ്ഞെന്ന് സോണിയാ ഗാന്ധി. ജനങ്ങളെ സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രിയുടെ വാചാലത നിരാശയുടെ പ്രതിഫലനമാണെന്നും അവര്‍ കുട്ടിച്ചേർത്തു.