ന്യൂഡല്‍ഹി: ലോക്സഭാ എംപിമാരുടെയും രാജ്യസഭാ എംപിമാരുടെയും സംയുക്ത യോഗത്തിലാണ് പാര്‍ലമെന്റ് ചര്‍ച്ചകളില്‍നിന്ന് എംപിമാര്‍ വിട്ടു നിൽക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ താക്കീത്.സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കാളിത്തം ഉണ്ടായില്ലെന്നും അവര്‍ യോഗത്തില്‍ വിമര്‍ശിച്ചു.
കേന്ദ്രസര്‍ക്കാരിനെതിരായ വേദികള്‍ ഒന്നും നഷ്ടപ്പെടുത്തരുതെന്നും സോണിയ എംപിമാര്‍ക്ക് നിര്‍ദേശം നല്കി. എംപിമാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സൂചന.