ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അന്വേഷണം നേരിടണമെന്ന് ഡല്‍ഹി ഹൈക്കോടതി.
ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പിനും അന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി. വിശ്വാസവഞ്ചനയും അനധികൃത സ്വത്ത് സമ്ബാദനവും ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസ് കൊടുത്തത്.