പോര്‍ട്ടോ: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ കുരുക്കി 76-ാം റാങ്കുകാരായ പനാമ. ഓരോ ഗോള്‍ വീതം നേടിയാണ് ഇരു ടീമുകളും സമനില പാലിച്ചത്. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും.32-ാം മിനിറ്റില്‍ ടോളന്റിനോ ലുക്കാസ് പക്വിറ്റയാണ് ബ്രസീലിന് ലീഡ് നല്കി.
കസിമെറോയുടെ ക്രോസില്‍നിന്ന് ഒരു വോളിയിലൂടെയായിരുന്നു പക്വിറ്റയുടെ ഗോള്‍. ബ്രസീലിനായുള്ള പക്വിറ്റയുടെ ആദ്യ ഗോള്നേട്ടമായിരുന്നു ഇത്. എന്നാല്‍ നാലു മിനിറ്റിനുള്ളില്‍ മക്കാഡോയിലൂടെ പനാമ ഗോള്‍ മടക്കി. പിന്നീട് ഇരു ടീമുകള്‍ക്കും ലക്ഷ്യം കാണാനായില്ല. പോര്‍ച്ചുഗീസ് നഗരമായ പോര്‍ട്ടോയില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ കളിക്കാനിറങ്ങിയില്ല. ചെക്ക് റിപ്പബ്ലിക്കുമായാണ് ബ്രസീലിന്റെ അടുത്ത മത്സരം.