സൗമ്യ വധക്കേസ് : സര്‍ക്കാരിന്‍റെ കുറ്റകരമായ അനാസ്ഥയും നിഷ്ക്രിയത്വവുമാണ് കേസ് പരാജയപ്പെടാന്‍ കാരണം ; കുമ്മനം രാജശേഖരന്‍

208

സര്‍ക്കാരിന്‍റെ കുറ്റകരമായ അനാസ്ഥയും നിഷ്ക്രിയത്വവുമാണ് കേസ് പരാജയപ്പെടാന്‍ കാരണം. വധശിക്ഷയോടുള്ള സിപിഎം നിലപാട് സൗമ്യ വധക്കേസില്‍ കൂട്ടിക്കലര്‍ത്തി. കേസ് നടത്തുന്നതിലും പരമോന്നത നീതി പീഠത്തിന് മുന്നില്‍ തെളിവുകള്‍ ഹാജരാക്കുന്നതിലും പ്രോസിക്യൂഷനും സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടു. ജില്ലാ കോടതികളില്‍ പോലും ഒരു കേസ് നടത്താന്‍ സാധാരണക്കാരന്‍ കഷ്ടപ്പെടുമ്ബോഴാണ് ലക്ഷങ്ങള്‍ മുടക്കി ഗോവിന്ദച്ചാമിയെന്ന നിര്‍ദ്ധനന്‍ സുപ്രീംകോടതി വരെ പോയത്. ഗോവിന്ദച്ചാമി വെറുമൊരു ഭിക്ഷക്കാരന്‍ മാത്രമാണോ? അതോ ഏതെങ്കിലും മാഫിയാ സംഘം പിന്നിലുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം തേടാത്ത സര്‍ക്കാരിന്‍റെ നിലപാട് പൊതു സമൂഹത്തിന് ഭീഷണിയാണ്. നീതിക്കായി സൗമ്യയുടെ അമ്മയും ബന്ധുമിത്രാദികളും നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പം ബിജെപി ഉണ്ടാകും.

NO COMMENTS

LEAVE A REPLY