സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തെന്ന് സൗമ്യയുടെ അമ്മ

193

തിരുവനന്തപുരം• സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സൗമ്യയുടെ അമ്മ സുമതിയും സഹോദരന്‍ സുമേഷും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി കൂടിക്കാഴ്ചയ്ക്കുശേഷം സുമതി മാധ്യമങ്ങളോടു പറഞ്ഞു.മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്. മനസ്സു നിറഞ്ഞാണ് മടങ്ങുന്നതെന്നും സുമതി പറഞ്ഞു. എന്നാല്‍ സുപ്രീംകോടതിയില്‍ പ്രോസിക്യൂഷനു വീഴ്ച സംഭവിച്ചതെങ്ങനെയെന്ന ചോദ്യത്തിനു മറുപടി നല്‍കാന്‍ അവര്‍ തയാറായില്ല. മുന്നോട്ടുള്ള കാര്യങ്ങളെപ്പറ്റി സംസാരിക്കാമെന്നാണ് പറഞ്ഞതെന്നും സുമതി കൂട്ടിച്ചേര്‍ത്തു.ഡിജിപി ലോക്നാഥ് ബെഹ്റയുമായും നിയമമന്ത്രി എ.കെ.ബാലനുമായും സുമതി കൂടിക്കാഴ്ച നടത്തി.

NO COMMENTS

LEAVE A REPLY