പാലക്കാട്: സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍ വാദിച്ച സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ചപറ്റിയെന്ന് സൗമ്യയുടെ അമ്മ സുമതി. കേസ് വേണ്ടത്ര പഠിക്കാതെയാണ് അഭിഭാഷകന്‍ കോടതിയില്‍ എത്തിയത്. കീഴ്കോടതിയിലും ഹൈക്കോടതിയിലും കേസ് പഠിച്ച് വാദിച്ച അഭിഭാഷകനെ സംസ്ഥാന സര്‍ക്കാര്‍ മാറ്റിയെന്നും അവര്‍ ആരോപിച്ചു.വധശിക്ഷ ചോദ്യം ചെയ്ത് ഗോവിന്ദച്ചാമിയുടെ അപ്പീല്‍ പരിഗണിക്കുന്പോഴാണ് കോടതി ചില തെളിവുകള്‍ തേടിയത്. ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ അഭിഭാഷകന് മറുപടിയുണ്ടായിരുന്നില്ല. ഇതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ച പറ്റിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും പറഞ്ഞു.അതേസമയം, ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം എടുത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തലയ്ക്കിടിക്കുകയും ചെയ്തതെന്ന് ഗോവിന്ദച്ചാമിയെ ശാസ്ത്രീയമായി പരിശോധിച്ച ഡോ.ഹിതേഷ് പ്രതികരിച്ചു.സംഭവം ഗോവിന്ദച്ചാമി തന്‍റെ മുന്നില്‍ കുറ്റസമ്മതം നടത്തിയതാണ്. പോലീസിന്‍റെയോ മറ്റാരുടെയും സമ്മര്‍ദ്ദം ഇല്ലാതെ പാതി തമിഴിലും മലയാളത്തിലുമായി ഗോവിന്ദച്ചാമി പറഞ്ഞത്. ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിയുടെ ശാരീരത്തിന്‍റെ കരുത്തും കയ്യുടെ ശക്തിയും താന്‍ ശാസ്ത്രീയമായി പരിശോധിച്ച് ബോധ്യപ്പെട്ടതാണ്. ഇക്കാര്യങ്ങള്‍ താന്‍ നേരത്തെ അഭിഭാഷകരെ അറിയിക്കുകയും അത് മുഖവിലയ്ക്കെടുത്താണ് ഗോവിന്ദച്ചാമിയെ കുറ്റവാളിയായി കണ്ടെത്തിയതും.സൗമ്യയുടെ നഖക്ഷതങ്ങള്‍ ഗോവിന്ദച്ചാമിയുടെ മേല്‍ കണ്ടെത്തിയിരുന്നുവെന്നും ഡോ.ഹിതേഷ് പറഞ്ഞു.