സുപ്രീം കോടതിയില്‍നിന്ന് ഉണ്ടായത് നെഞ്ച് പൊട്ടുന്ന വിധിയെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതി

160


ഷൊര്‍ണൂര്‍: സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍നിന്ന് ഉണ്ടായത് നെഞ്ച് പൊട്ടുന്ന വിധിയെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു പ്രതികരണം.നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ ലഭിക്കുംവരെ കേസിന് പിന്നാലെ പോകും. ഗോവിന്ദച്ചാമിക്കെതിരെ തെളിവുകള്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ വധശിക്ഷ റദ്ദാക്കിയ നടപടി സര്‍ക്കാരിന്റെ വീഴ്ചയാണ്.
ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ കാണുമെന്നും സുമതി പറഞ്ഞു. സുപ്രീം കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശരീരം തളര്‍ന്നുപോകുന്ന അവസ്ഥയിലാണ് സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുന്നതെന്നും പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY