സൗമ്യ വധക്കേസ് : പ്രോസിക്യൂഷന്‍ വീഴ്ച വരുത്തിയതാണെന്നതിനു തെളിവില്ലെന്ന് മന്ത്രി എ.കെ.ബാലന്‍

224

തിരുവനന്തപുരം• സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ശിക്ഷ ഇളവുചെയ്യാന്‍ കാരണം പ്രോസിക്യൂഷന്‍ വീഴ്ച വരുത്തിയതാണെന്നതിനു തെളിവില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. തള്ളിയിട്ടതായി തെളിയിക്കാന്‍ പ്രോസിക്യൂഷനു സാക്ഷിയില്ല. ഇവിടെ നടത്തിയ അതേ വാദഗതികളാണു സുപ്രീം കോടതിയിലും അവതരിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അഭിഭാഷകനായ എ.സുരേശനെ സുപ്രീം കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് സഹായിക്കാന്‍ നിയോഗിച്ചിരുന്നു. ഇതിനായി സുരേശനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ലെന്നും ബാലന്‍ പറഞ്ഞു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി ഏഴു വര്‍ഷം കഠിന തടവായി ശിക്ഷ ചുരുക്കുകയായിരുന്നു.
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

NO COMMENTS

LEAVE A REPLY