തിരുവനന്തപുരം:ആദ്യ ദിനത്തിലെ കളിയവസാനിക്കുമ്ബോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (66) അങ്കിത്ത് ബാവ്‌നെയുമാണ് (6) ക്രീസില്‍. റുതുരാജ് ഗെയ്ക്ക്‌വാദ് (30), റിക്കി ഭുയി (26) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ദിനം ദക്ഷിണാഫ്രിക്ക എ ടീമിനെ 164 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ എ ഭേദപ്പെട്ട നിലയില്‍.
നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക എ 164 റണ്‍സിന് പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് വീതമെടുത്ത ശാര്‍ദുല്‍ താക്കുറും കൃഷ്ണപ്പ ഗൗതുമുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നദീം രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
മാര്‍ക്കോ ജാന്‍സെനും ഡെയ്ന്‍ പിഡെറ്റും ഒഴികെയുള്ള ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒരു ഘട്ടത്തില്‍ അഞ്ചിന് 22 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഒരുവിധം കരകയറ്റിയത് 33 റണ്‍സെടുത്ത ഡെയ്‌നും 45 റണ്‍സെടുത്ത ജാന്‍സെനും 21 റണ്‍സെടുത്ത മുള്‍ഡറും ചേര്‍ന്നാണ്. ദക്ഷിണാഫ്രിക്കന്‍നിരയില്‍ അഞ്ചുപേര്‍ രണ്ടക്കം കാണാതെ പുറത്തായി. സുബായര്‍ ഹംസ (13), സെനുരാന്‍ മുത്തുസ്വാമി (12), ലുങ്കി എന്‍ഗിഡി (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.