സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാര്‍ലമെന്റ് പാസാക്കി. ഭരണഘടനാ ലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നാരോപിച്ചാണ് നടപടി. എന്നാല്‍ ഭരണഘടന കോടതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഇംപീച്ച്‌മെന്റ് പാര്‍ലമെന്റ് അംഗീകരിച്ചാലും കോടതി തീരുമാനം വരുന്നതുവരെ താന്‍ തുടരുമെന്ന് പാര്‍ക്ക് ഗ്യൂന്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒന്നര മാസമായി പാര്‍ക്കിനെതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയായിരുന്നു. ആത്മസുഹൃത്തിനെ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിച്ചതും സുഹൃത്തുക്കളെ കൂട്ടുപിടിച്ച് ഫൗണ്ടേഷനുകള്‍ക്ക് ധനസമാഹരണം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നതുമാണ് ഹൈക്കെതിരേയുള്ള പ്രധാന ആരോപണങ്ങള്‍.