സ്പെയിനില്‍ വീണ്ടും ഭീകരാക്രമണം ; അഞ്ച് ഭീകരരെ സൈന്യം വധിച്ചു

173

കാംബ്രില്‍സ്: സ്പെയിനില്‍ ഭീകരാക്രമണ ഭീഷണി അവസാനിക്കുന്നില്ല. ബാഴ്സലോണയ്ക്ക് പിന്നാലെ സമാന രീതിയില്‍ കാംബ്രില്‍സിലും ഭീകരാക്രമണ ശ്രമം. ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ബാഴ്സലോണയില്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകമാണ് കാംബ്രില്‍സിലും ആക്രമണ ശ്രമം ഉണ്ടായത്. ബാഴ്സലോണ ആക്രമണത്തിനു പിന്നാലെ അതീവ ജാഗ്രതയിലായിരുന്നു. അതിനാല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്താന്‍ സൈന്യത്തിന് കഴിഞ്ഞു. ഇതിനു പുറമെ ബാഴ്സലോണ നഗരത്തിനു പുറത്തെ ഒരു പോലീസ് ചെക്ക് പോസ്റ്റിലേക്ക് വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമമുണ്ടായി. ഇതിന്റെ ഡ്രൈവറെ പോലീസ് വധിച്ചു. എന്നാല്‍ ഇത് ഭീകരാക്രമണം ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സെന്‍ട്രല്‍ ബാഴ്സലോണയിലെ ഏറ്റവും തിരക്കേറിയ തെരിവും പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമായ ലാസ് റാബലാസയിലാണ് ആദ്യം ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുക്കുകയും ചെയ്തു. വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഇവിടേക്ക് വാന്‍ ഓടിച്ച്‌ കയറ്റിയാണ് ആക്രണം നടത്തിയിരിക്കുന്നത്.

NO COMMENTS