കാസറഗോഡ് : കേരള സ്‌കൂള്‍ കലോത്സവം 28ന് പ്രധാന വേദിയായ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ സ്മാരക വേദിയില്‍ നിയമ സഭ സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ ഉദ്ഘടനം ചെയ്യും. കലോത്സവത്തിന്റെ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനം ഘട്ടത്തിലേക്കെത്തിയെന്നും ഒരുക്കങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയാവുമെന്നും സംഘാടക സമിതി ചെയര്‍മാനായ റവന്യൂ -ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9ന് നടക്കുന്ന ഉദ്ഘടനത്തിനു മുന്നോടിയായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു രാവിലെ 8ന് പതാക ഉയര്‍ത്തും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. അധ്യക്ഷത വഹിക്കുന്ന ഉദ്ഘടനം സമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. തുറമുഖ-പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയാവും.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാ ലന്‍, എം സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍,ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, നഗര സഭ അധ്യക്ഷരായ വി വി രമേശന്‍, ബീഫാത്തിമ ഇബ്രാഹിം, പ്രൊഫസര്‍ കെ പി ജയരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ഗൗരി, വി പി ജാനകി, പി രാജന്‍, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഓമന രാമചന്ദ്രന്‍, എ കെ എം അഷ്‌റഫ്, എസ് സി ആര്‍ ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ്, സമഗ്ര ശിക്ഷാ കേരള ഡയറക്ടര്‍ എ പി കുട്ടികൃഷ്ണന്‍, കൈറ്റ് സി ഇ ഒ അന്‍വര്‍ സാദത്, സീമാറ്റ് ഡയറക്ടര്‍ ഡോ. എം എ ലാല്‍, എസ് ഐ ഇ ടി ഡയറക്ടര്‍ ബി അബുരാജ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സമാപന സമ്മേളനം ഞായറാഴ്ച ഡിസംബര്‍ ഒന്നിന് വൈകുന്നേരം നാലുമണിക്ക് പ്രധാനവേദിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘടനം ചെയ്യും. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. കലോത്സവ അവലോകനവും ജേതാക്കളെ പ്രഖ്യാപിക്കലും എഡിപിഐ (അക്കാദമിക്) സി എ സന്തോഷ് നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് സമ്മാന ദാനവും കലോത്സവ രേഖ പ്രകാശനവും നടത്തും. പൊതു വിദ്യാഭ്യാസനഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ പതാക കൈമാറും.
ഡയറക്ടര്‍ കെ ജീവന്‍ ബാബു, സബ് കളക്ടര്‍ അരുണ്‍ അരുണ്‍ കെ വിജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍ സുലൈഖ, നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ വി ഗൗരി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്, അക്കാദമിക് ജോയിന്‍ന്റ ഡയറക്ടര്‍ എം കെ ഷൈന്‍ മോന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത ഗംഗാധരന്‍, സ്വീകരണ കമ്മിറ്റി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എം നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
നഗരസഭ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ച്ച പത്രസമ്മേളനത്തില്‍ എംഎല്‍എ മാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു, നഗരസഭ അധ്യക്ഷന്‍മാരായ വി വി രമേശന്‍,പ്രൊഫ. കെ പി ജയരാജന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ വി പുഷ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.