തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി വിഷയത്തില്‍ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിന് അടിസ്ഥാനമില്ലയെന്ന മറുപടിയുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഭരണഘടനയുടെ ഒരുസ്ഥലത്തും നിയമസഭക്ക് പ്രമേയം പാസാക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. പാര്‍ലമെ ന്റിനും നിയമസഭക്കും അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളും ഇവ പ്രയോഗിക്കാനുള്ള അനുവാദവും ഭരണഘടന നല്‍കിയിട്ടുണ്ട്. ഇത് നിര്‍വഹിക്കുകയല്ലാതെ ഭരണഘടന വിരുദ്ധമായ ഒന്നും കേരള നിയമസഭയില്‍ സംഭവിച്ചിട്ടില്ല. അഭിപ്രായസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് നിലനില്ക്കുക എന്നതാണ് നിയമസഭയുെട ബാധ്യത. കേരള നിയമസഭ അഭിമാനകരമായ രീതിയില്‍ ആ ദൗത്യം നിറവേറ്റുകയാണ് ചെയ്തതെന്നും സ്പീക്കർ വിശദീകരിച്ചു.
ഭരണഘടനക്ക് വിധേയമായ കാര്യങ്ങള്‍ തന്നെയാണ് നിയമസഭ ചെയ്തതെന്നും അതിന് ഇത്ര ക്ഷോഭിക്കേണ്ട കാര്യമില്ലെന്നും സ്പീക്കര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ജനങ്ങളുടെ ആഭിപ്രായങ്ങളും ആശയങ്ങളും വികാരങ്ങളും പ്രതിബിംബിക്കേണ്ട വേദിയാണ് നിയമസഭ. ഇവിെടയല്ലാതെ േവറെ എവിടെയാണ് ജനാഭിപ്രായം പ്രകടിപ്പിക്കേണ്ടത്. രാജ്യത്ത് പാസാക്കിയ നിയമത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ നിയമസഭക്ക് അവകാശമില്ലെന്നാേണാ പറയുന്നത്. എങ്കിലത് ഫെഡറിലസത്തോടുള്ള ശക്തമായ വെല്ലുവിളിയാണ്.
ജാതിയുടെയോ മതത്തിെന്റയോ ഭാഷയുടെയോ പ്രദേശത്തിെന്റയോ പേരില്‍ ഒരു തരത്തിലുള്ള വിവേചനവും പാടില്ലെന്നാണ് ആര്‍ട്ടിക്കിള്‍ 15 ചൂണ്ടിക്കാട്ടുന്നത്. ഇതിനോട് യോജിക്കുന്ന ഭേദഗതിയാണോ പൗരത്വഭേദഗതിയിലൂടെ പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. സഭയിലെ എല്ലാ അജണ്ടകളും മുന്‍കൂട്ടി ഗവര്‍ണര്‍ക്ക് എഴുതിനല്കാറില്ല. അജണ്ട മറച്ചുവെച്ചിട്ടുമില്ല. ഇത്തരമൊരു പ്രമേയം പാസാക്കുന്നത് പുതിയ കാര്യമല്ല. കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളോടും അതിലെ യോജിപ്പും വിയോജിപ്പുമെല്ലാം അറിയിക്കാനുള്ള അവകാശം നിയമസഭകള്‍ക്കുണ്ട്.