കോഴിക്കോട്: അവാര്‍ഡിന്റെ യുക്തി അത് നിശ്ചയിക്കുന്ന കമ്മിറ്റികളുടെ താല്പര്യമാണ്. അത് അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.’ജീവിതത്തില്‍ ലഭ്യമാകുന്ന അഭിനന്ദനമാണ് ഇത്തരം അവാര്‍ഡുകള്‍. അവാര്‍ഡ് നല്‍കുന്നതിന് എന്ത് യുക്തി ഉണ്ടെന്നതില്‍ അവര്‍ഡ് നല്‍കുന്നവര്‍ക്ക് യുക്തി ഉണ്ടാകും. ഇതിനെ ആക്ഷേപിക്കാന്‍ മുതിരുവരുടേത് മാന്യതയില്ലാത്ത നടപടിയാണ്’ – ശ്രീരാമകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
സെന്‍കുമാറിന്റെ പ്രസ്താവനയില്‍ വിവാദങ്ങള്‍ക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നമ്പി നാരായണന് കേന്ദ്ര സര്‍ക്കാര്‍ നല്കിയ അംഗീകാരമല്ലേ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.നമ്പി നാരായണന് പദ്മഭൂഷന്‍ നല്‍കിയത് അമൃതില്‍ വിഷം വീണ പോലെയാണെന്നായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശനം. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിക്കും അമീറുല്‍ ഇസ്ലാമിനും ഇക്കൊല്ലം വിട്ടുപോയ മറിയം റഷീദയ്ക്കും പദ്മവിഭൂഷന് കിട്ടുമോ? നമ്ബി നാരായണന് ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി എന്താണ് കാര്യമായ ഒരു സംഭാവന നല്‍കിയതെന്നും സെന്‍കുമാര്‍ ചോദിച്ചത്.