ഗ്രാമീണ മേഖലയില്‍ പ്രത്യേക സാമ്ബത്തിക പാക്കേജാണ് രാഹുല്‍ തയ്യാറാക്കുന്നത്. ഓരോ മേഖലയുടെ പ്രശ്‌നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് രാഹുലിന്റെ ടീമിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംസ്ഥാന-ജില്ലാ സമിതിയിലുള്ള യുവാക്കളെയും ചേര്‍ത്താണ് പ്രത്യേക പാക്കേജ് തയ്യാറാക്കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള അടഞ്ഞ് കിടക്കുന്ന സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്നാണ് രാഹുലിന്റെ വാഗ്ദാനം. സാമ്ബത്തിക പ്രശ്‌നങ്ങള്‍ കാരണമല്ല, മറിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് പല സ്ഥാപനങ്ങളും പൂട്ടിപോയത്. ഇത് തൊഴിലാളികളുടെ നേതൃത്വത്തില്‍ തന്നെ തുറക്കാനാണ് അടുത്ത നീക്കം.