സ്‌കൂളുകളില്‍ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികള്‍ ; മന്ത്രി വി ശിവന്‍കുട്ടി

17

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെ ടുത്തിയാണ് പദ്ധതികള്‍ നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.ഫ്രീഡം ഫെസ്റ്റ് 2023ലെ ഡിജിറ്റല്‍ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ പഠനം ലളിതമാക്കാനും കുട്ടികള്‍ക്ക് എളുപ്പം മനസിലാകുന്ന രീതിയില്‍ മറ്റ് ഭാഷകളും പഠിപ്പിക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ കൈറ്റ് ഇ-ലാംഗ്വേജ് ലാബ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടിക്ക് രസകരമായി ഇംഗ്ലീഷ് പഠിക്കാന്‍ അവസരം നല്‍കുന്ന രീതിയിലാണ് ഇ-ക്യൂബ് ഇംഗ്ലീഷ് ഒരുക്കിയിരിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിന് മുന്‍പും നടപ്പാക്കിയപ്പോഴും അതിന് ശേഷവും ബാംഗ്ലൂര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, ഐടി ഫോര്‍ ചെയ്ഞ്ച് എന്നീ സ്ഥാപനങ്ങള്‍ പ്രത്യേക പഠനം നടത്തിയിരുന്നു. പദ്ധതി നടപ്പാക്കിയ സ്‌കൂളുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാശേഷി കൂടിയതായി പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പഠന റിപ്പോര്‍ട്ട് പരിശോധിച്ച്‌ തുടര്‍പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഇ-ക്യൂബ് ഇംഗ്ലീഷ് പഠന റിപ്പോര്‍ട്ട് മന്ത്രി പുറത്തിറക്കി.

NO COMMENTS

LEAVE A REPLY