വയോജനങ്ങൾക്കായി കണ്ണടകൾ വിതരണം ചെയ്തു

39

തിരുവനന്തപുരം : വയോസൗഹൃദഗ്രാമം പദ്ധതിയുടെ ഭാഗമായി പനവൂർ ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കണ്ണടകൾ വിതരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് എസ്.മിനിയാണ് കണ്ണട വിതരണം നടത്തിയത്. പഞ്ചായത്തിന്റെ വയോജന ക്ലബുകളിൽ അംഗമായിട്ടുള്ള 425 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ക്ലബ് ആരംഭിച്ചതിനുശേഷം, വയോജനങ്ങൾക്കായി നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടന്നുവെന്നും വരും വർഷങ്ങളിലും ക്രിയാത്മകമായ ഇടപെടലുകൾ തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ അർഹരായ എല്ലാ വയോജനങ്ങൾക്കും സൗജന്യമായി കണ്ണട വിതരണം ചെയ്യാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. അജയപുരം കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു.

NO COMMENTS