രാജ്യത്തെ ഏറ്റവും വലിയ ടെലികോം സ്പെക്‌ട്രം ലേലം ഇന്ന്

159

ന്യൂ‍‍‍ഡല്‍ഹി • രാജ്യത്തെ ഏറ്റവും വലിയ ടെലികോം സ്പെക്‌ട്രം ലേലം ഇന്നു തുടങ്ങുന്നു. ഏഴു ബാന്‍ഡ്വിഡ്ത്തുകളിലായി മൊത്തം 2354.55 മെഗാ ഹേര്‍ട്സ് സ്പെക്‌ട്രത്തിന്റെ വില്‍പനയിലൂടെ 5.66 ലക്ഷം കോടി രൂപ വരുമാനമാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ആവശ്യത്തിന് സ്പെക്‌ട്രം വാങ്ങി കരുതിവയ്ക്കണമെന്നും സമീപകാലത്തു വേറെ ലേലം ഉണ്ടാകില്ലെന്നും ടെലികോം കമ്ബനികളോട് സര്‍ക്കാര്‍ വ്യക്തമാക്കി.ഈ ലേലത്തോടെ രാജ്യത്തെ സ്പെക്‌ട്രം കുറവ് ടെലികോം സേവനത്തെ ബാധിക്കുന്ന പ്രശ്നം പഴങ്കഥയാകുമെന്ന് ടെലികോം സെക്രട്ടറി ജെ.എസ്.ദീപക് പറഞ്ഞു. ഇത്തവണത്തെ ലേലം കഴിഞ്ഞിട്ടും സ്പെക്‌ട്രം ബാക്കിവന്നാല്‍ അതിന് ആവശ്യക്കാരില്ലെന്നു കണക്കാക്കുമെന്നും വീണ്ടുമൊരു ലേലം സമീപഭാവിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY