ഇന്ത്യയില്‍ ഇതുവരെ നടന്നതില്‍ വെച്ച്‌ ഏറ്റവും വലിയ സ്പെക്‌ട്രം ലേലം ആരംഭിച്ചു

203

ദില്ലി: ഇന്ത്യയില്‍ ഇതുവരെ നടന്നതില്‍ വെച്ച്‌ ഏറ്റവും വലിയ സ്പെക്‌ട്രം ലേലം ആരംഭിച്ചു.ഏഴ് ബാന്‍ഡുകളിലായുള്ള 2,354.55 മെഗാഹെര്‍ട്സ് സ്പെക്‌ട്രത്തിനായുള്ള ലേലം ഇന്ന് രാവിലെയാണ് ആരംഭിച്ചത്. ഏഴ് ഓപ്പറേറ്റര്‍മാരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 5.66 ലക്ഷം കോടി രൂപയാണ് (8,500 കോടി ഡോളര്‍) സ്പെക്‌ട്രത്തിന്റെ അടിസ്ഥാന വില.ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, റിലയന്‍സ് ജിയോ ഇന്‍ഫോകോം, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഐഡിയ സെല്ലുലാര്‍, ടാറ്റ ടെലി, എയര്‍സെല്‍ എന്നീ കമ്ബനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.14,653 കോടി രൂപയാണ് ഇവര്‍ എല്ലാവരും കൂടി ലേലത്തിന്റെ ജാമ്യത്തുകയായി കെട്ടിവെച്ചിരിക്കുന്നത്.രാവിലെ 09:00 മണി മുതല്‍ വൈകീട്ട് 07:30 വരെയാണ് ലേലം. ലേലം വിളിച്ച്‌ സ്പെക്‌ട്രം ലഭിക്കുന്നവര്‍ക്ക് 30 ദിവസത്തിനകം ഇത് ലഭ്യമാക്കും.

NO COMMENTS

LEAVE A REPLY