സ്പെക്‌ട്രം ലേലം അവസാനിച്ചു

217

ന്യൂഡല്‍ഹി • മൊബൈല്‍ ടെലികോം സേവനത്തിനാവശ്യമായ റേഡിയോ തരംഗങ്ങളുടെ (സ്പെക്‌ട്രം) ലേലം അവസാനിച്ചു. അഞ്ചു ദിവസം നീണ്ട ലേലത്തില്‍നിന്നു സര്‍ക്കാരിന് 65,789 കോടി രൂപയേ നേടാനാകൂ എന്നാണ് പ്രാഥമിക കണക്ക്. ലക്ഷ്യമിട്ടതിന്റെ 40% മാത്രമാണിത്. വിവിധ ഫ്രീക്വന്‍സികളിലായി 2353 മെഗാഹെട്സ് വില്‍ക്കാന്‍ വച്ചെങ്കിലും 965 മെഗാഹെട്സ് മാത്രമേ വിറ്റുപോയുള്ളു. ലേലത്തുകയുടെ ആദ്യ ഭാഗമായി 32000 കോടി രൂപയാണു സര്‍ക്കാരിനു കമ്ബനികള്‍ നല്‍കുക.
700 മെഗാഹെട്സ്, 900 മെഗാഹെട്സ് ഫ്രീക്വന്‍സികളിലെ സ്പെക്‌ട്രം വാങ്ങാന്‍ ആരും മുന്നോട്ടു വരാതിരുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ട വന്‍ നേട്ടം ഉണ്ടാകാതിരിക്കാന്‍ കാരണം. നാലു ലക്ഷം കോടി രൂപയാണ് 700 മെഗാഹെട്സ് ഫ്രീക്വന്‍സി സ്പെക്‌ട്രത്തില്‍നിന്നു മാത്രം പ്രതീക്ഷിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY