പുകവലി നിരോധനം നടപ്പാക്കുന്നതിന് വേഗം കൂട്ടണം- ജസ്റ്റീസ് നാരായണ കുറുപ്പ്

190

ആലപ്പുഴ: പൊതുനിരത്തിൽ പുകവലി നിരോധനം നടപ്പിലാക്കിയെങ്കിലും നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ വേഗം കൂട്ടണമെന്ന് ജസ്റ്റീസ് കെ.നാരായണ കുറുപ്പ് പറഞ്ഞു. പുകയിലയുടെ ഉപയോഗം മനുഷ്യന്റെ ഹൃദയത്തിനും ശ്വാസകോശത്തിനും കേട് വരുത്തുകയും ക്യാൻസറിന് കാരണമാകുകയും ചെയ്യുന്നു. .ഇൻഡ്യൻ മെഡിക്കൽ അസോസിയേഷന്റെയും ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്റെയും, ലയൺസ് ആലപ്പുഴ സെൻട്രൽ കമ്മറ്റിയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മികച്ച ഹൃദയരോഗ വിദഗ്ദ്ധന് ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഡോ.ഇ കെ.ആന്റണി സ്മാരക പുരസ്‌ക്കാരം കോഴിക്കോട് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം അഡീഷണൽ പ്രൊഫ. ഡോ.കെ.എസ് മോഹനന് ജസ്റ്റീസ് നൽകി. ഐ.എം.എ.ജില്ലാ പ്രസിഡന്റ് ഡോ: പി.ടി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ. ഡോ.ബി പത്മകുമാർ.ഐ.എം.എ.ജില്ലാ സെക്രട്ടറി ഡോ.എ.പി.മുഹമ്മദ് അരുൺ, എ.എൻ.പുരം ശിവകുമാർ ,കെ.നാസർ.ഡോ കെ.എസ്.മോഹൻ, കെ.ശിവകുമാർ ജഗ്ഗു .ടി .കെ .അരുൺ.ടി.എസ്.സിദ്ധാത്ഥൻ എന്നിവർ പ്രസംഗിച്ചു.

രാവിലെ ആലപ്പുഴ ബീച്ചിൽ ഹൃദയ ആരോഗ്യത്തിന് വ്യായമം എന്ന സന്ദേശവുമായി കൂട്ട നടത്തം സംഘടിപ്പിച്ചു. എ എം.ആരിഫ് എം.പി.ഉദ്ഘാടനം ചെയ്തു.വിദേശ രാജ്യങ്ങളിലെന്നപോലെ നമ്മുടെ ഹൈവെകളിലും പ്രത്യക സൈക്കിൽ സവാരി സംവിധാനത്തോടെ റോഡ് നിർമ്മിക്കണമെന്ന ആവശ്യം ഗവണ്മെന്റ് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടന്ന് ആരിഫ് പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രി പൾ മണറി മെഡിസിൻ മേധാവി ഡോ.കെ.വേണുഗോപാൽ ഹൃദയ ദിന സന്ദേശം നൽകി.

NO COMMENTS