കേരളത്തില്‍ പേരേലം കൃഷി പ്രോത്സാഹിപ്പിക്കുന്നില്ല: സ്‌പൈസസ് ബോര്‍ഡ്

269

ഇടുക്കി: കേരളത്തില്‍ പേരേലം കൃഷി തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സ്‌പൈസസ് ബോര്‍ഡ് വ്യക്തമാക്കി. പേരേലം കൃഷി സ്‌പൈസസ് ബോര്‍ഡ് പ്രോത്സാഹിപ്പിക്കുന്നുവെന്ന വ്യാജപ്രചാരണം നടത്തി ഇടുക്കിയിലെ ചില നഴ്‌സറികള്‍ അതിന്റെ തൈകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വിശദീകരണം.സ്‌പൈസസ് ബോര്‍ഡ് ഔദ്യോഗികമായി പേരേലം കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നു സ്ഥാപിക്കാനായി ബോര്‍ഡിന്റെ പേരും വെബ്‌സൈറ്റും ചില നഴ്‌സറികള്‍ തെറ്റായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.പേരേലത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി, കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നു തെളിയിക്കുന്ന ഗവേഷണ വിവരങ്ങള്‍ നിലവിലില്ല. കര്‍ഷകര്‍ സ്വന്തം ഇഷ്ടപ്രകാരം പേരേലം കൃഷി ചെയ്യുന്നതില്‍ ധാര്‍മ്മികമായോ, സാങ്കേതികമായോ, സാമ്പത്തികമായോ ~ഒരു ഉത്തരവാദിത്തവും ബാധ്യതയും തങ്ങള്‍ക്കില്ലെന്നും ബോര്‍ഡ് അറിയിച്ചു.

NO COMMENTS

LEAVE A REPLY