യുവതിയോട്​ സംസാരിച്ചത് ഒരു അമ്മയുടെ സ്വാതന്ത്ര്യത്തോടെ ; ഖേദം പ്രകടനവുമായി ജോസ​ഫൈന്‍

40

തിരുവനന്തപുരം: അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ്​ ചാനല്‍ പരിപാടിയില്‍ യുവതിയോട്​ സംസാരിച്ച തെന്നും വാക്കുകള്‍ മുറിവേല്‍പ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ​ ആത്മരോഷം കൊണ്ടുണ്ടായ പ്രതികരണമായിരുന്നു അതെന്നും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസ​ഫൈന്‍. നേരത്തെ, ചാനല്‍ പരിപാടിക്കിടെ അനുഭവിച്ചോളു എന്ന്​ പറഞ്ഞത്​ മോശം അര്‍ഥത്തി​ലല്ലെന്ന്​ ജോസഫൈന്‍ വിശദീകരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഖേദപ്രകടനം.

ഭര്‍തൃഗൃഹത്തിലെ പീഡന പരാതി നല്‍കാന്‍ വിളിച്ച യുവതിക്ക്​ വനിത കമീഷന്‍ ചെയര്‍പേഴ്​സണ്‍ എം.സി ജോസഫൈന്‍ നല്‍കിയ മറുപടിയാണ്​ വിവാദത്തിലായത്​. സ്വകാര്യ ചാനലില്‍ നടന്ന ലൈവ്​ ഷോയില്‍ ഗാര്‍ഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ്​​ എം.സി ജോസഫൈന്‍ നീതിരഹിതമായി പ്രതികരിച്ചത്​.

‘2014ല്‍ ആണ്​ കല്യാണം കഴിഞ്ഞത്​. ഭര്‍ത്താവ്​ വിദേശത്ത്​​ പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്​. ഭര്‍ത്താവില്‍ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാകമീഷന് ​േഫാണിലൂടെ​ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇത്​ കേട്ട ഉടന്‍ നിങ്ങള്‍ എന്ത്​ കൊണ്ട്​ ​െ​പാലീസില്‍ പരാതി നല്‍കിയില്ലെന്നാണ്​​ ജോസഫൈന്‍ ചോദിച്ചത്​. ഞാന്‍ ആരെയും അറിയിച്ചില്ലെന്ന്​ യുവതി മറുപടി നല്‍കുന്നുണ്ട്​. ​എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ്​ യുവതിക്ക്​​ ജോസഫൈന്‍ നല്‍കിയ മറുപടി

അതേസമയം, ജോസഫൈന്‍റെ പരാമര്‍ശം സി.പി.എം പരിശോധിക്കുമെന്ന സൂചനകളും പുറത്ത്​ വരുന്നുണ്ട്​. തത്സമയ പരിപാടിയില്‍ പ​ങ്കെടുത്തതില്‍ പാര്‍ട്ടിക്ക്​ അതൃപ്​തിയുണ്ടെന്നാണ്​ റിപ്പോര്‍ട്ട്​. ജോസഫൈന്‍റെ പ്രസ്​താവനക്കെതിരെ ഇടതു സഹയാത്രികര്‍ ഉള്‍പ്പടെ ഇന്ന്​ രംഗത്തെത്തിയിരുന്നു.

NO COMMENTS