സ്‌പോർട്‌സ് ഹോസ്റ്റൽ പ്രവേശനം

67

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ നിയന്ത്രണത്തിലുളള സ്‌പോർട്‌സ് ഹോസ്റ്റലുകളിലേക്ക് 2024-25 അധ്യയന വർഷത്തെ പി.ജി വിദ്യാർഥികളുടെ പ്രവേശനത്തിനായി അതാത് കായികയിനങ്ങളിൽ നാഷണൽ മെഡൽ നേടിയ കായിക താരങ്ങൾക്കായി തിരുവനന്ത പുരം സെൻട്രൽ സ്റ്റേഡിയത്തിൽ ജൂൺ25 ന് സെലക്ഷൻ ട്രയൽസ് നടത്തും. താൽപര്യമുള്ളവർ 25ന് രാവിലെ എട്ടിന് സ്‌പോർട്‌സ് കിറ്റ്, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തണം.

അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, സ്വിമ്മിംഗ്, തായ്ക്വാണ്ടോ, കബഡി, ഗുസ്തി, ആർച്ചറി, ബോക്‌സിംഗ്, സൈക്ലിംഗ്, ഫെൻസിങ്, ഹാന്റ്ബോൾ, ഹോക്കി, ജൂഡോ, കനോയിംഗ് ആൻഡ് കയാക്കിംഗ്, ഖോ-ഖോ, നെറ്റ്‌ബോൾ, വെയ്റ്റ് ലിഫ്റ്റിംഗ്, റോയിംഗ്, സോഫ്റ്റ്‌ബോൾ എന്നീ ഇനങ്ങളിൽ മാത്രമായിരിക്കും സെലക്ഷൻ.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി ജൂൺ 20 നു മുമ്പായി സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ അയക്കണമെന്നു സെക്രട്ടറി അറിയിച്ചു.

NO COMMENTS

LEAVE A REPLY