തിരുവനന്തപുരം : ജില്ലാ സ്പോർട്‌സ് കൗൺസിലിൽ നിന്നുള്ള സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന് കാഞ്ഞിരംകുളം ഗവ. കെ.എൻ.എം ആർട്‌സ് ആൻഡ് സയൻസ് കോളജിൽ സയൻസ്, ആർട്‌സ് വിഷയങ്ങളിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. സ്‌പോർട്‌സ് കൗൺസിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് ഈ ഒഴിവുകളിലേക്കുള്ള അഡ്മിഷൻ സെപ്റ്റംബർ 15ന് രാവിലെ 10ന് നടത്തും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അസൽ രേഖകൾ സഹിതം അന്നേ ദിവസം കോളജിൽ ഹാജരാകണം.