മീഡിയ അക്കാദമിയിൽ സ്‌പോട്ട് അഡ്മിഷൻ

24

കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്‌സിന്റെ ജനറൽ വിഭാഗത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 27.5.24 തിങ്കളാഴ്ച സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. 34,500 രൂപയാണ് കോഴ്‌സ് ഫീസ്. പ്രായപരിധി 30 വയസ്സ്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറൽ വിഭാഗത്തിന് അപേക്ഷാഫീസ് 300രൂപ. വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 0484-2422275, 9447607073. വെബ്‌സൈറ്റ്: www.keralamediaacademy.org .

NO COMMENTS

LEAVE A REPLY